02:13pm 09 September 2026
NEWS
ചലച്ചിത്രമേള വേദിയിൽ മാക്ട പവലിയൻ ഉദ്ഘാടനം ചെയ്തു
13/12/2025  08:24 PM IST
നാസർ
ചലച്ചിത്രമേള വേദിയിൽ മാക്ട പവലിയൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ  മുഖ്യവേദിയായ, ടാഗോർ തിയറ്ററിൽ മലയാള സിനിമ ടെക്‌നീഷ്യൻസ് അസോസിയേഷന്റെ (മാക്ട) പവലിയൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വർ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത  സംവിധായകൻ ടി വി ചന്ദ്രൻ, മാക്ട എക്സിക്യൂട്ടീവ് അംഗങ്ങളായ മധുപാൽ, വേണു ബി നായർ എന്നിവർ ഉൾപ്പെടെ പങ്കെടുത്തു. മലയാള സിനിമയുടെ സൃഷ്ടിപരവും സാങ്കേതികവുമായ മികവിന് നിർണായക സംഭാവന നൽകുന്ന ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ പങ്ക് മുൻനിരയിൽ കൊണ്ടുവരുന്നതിനൊപ്പം, ആശയവിനിമയം, സഹകരണം, പ്രൊഫഷണൽ വളർച്ച എന്നിവയ്ക്കുള്ള വേദിയായി മാക്ട പവലിയൻ പ്രവർത്തിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img